യാത്രാ നിയന്ത്രണങ്ങള്‍ക്കിടയിലും 1,200-ലധികം ഇറാനികള്‍ യു എ ഇ വിട്ടതായി റിപ്പോര്‍ട്ട്

Web Desk
1 Min Read

അബൂദാബി: സംഘര്‍ഷം ആരംഭിച്ചതോടെ 1,262 ഇറാനികള്‍ യു എ ഇയില്‍ നിന്ന് മടങ്ങിയതായി ദുബായിലെ ഇറാന്റെ കോണ്‍സുലേറ്റ് അറിയിച്ചു.

city exchange

നേരിട്ടുള്ള യാത്രാ ഓപ്ഷനുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഇവര്‍ അഫ്ഗാനിസ്ഥാന്‍, അര്‍മേനിയ വഴിയാണ് യാത്ര ചെയ്തതെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
യു എ ഇയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന ഇറാനിയന്‍ പൗരന്മാര്‍ക്ക് പുതിയ നിയന്ത്രണങ്ങളുണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ദുബായിലൂടെ പ്രവേശിക്കാനോ യാത്ര ചെയ്യാനോ ഇറാനിയന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇനി അനുവാദമില്ലെന്ന് ഇറാനിയന്‍ ലേബര്‍ ന്യൂസ് ഏജന്‍സി പറയുന്നു. സാധുവായ യു എ ഇ റെസിഡന്‍സി പെര്‍മിറ്റുകളോ ടൂറിസ്റ്റ് വിസകളോ ഉള്ളവര്‍ക്ക് പോലും ഈ നടപടി ബാധകമാണ്. മുന്‍കൂര്‍ അനുമതിക്ക് വിധേയമായി പരിമിതമായ ഇളവുകള്‍ ലഭിക്കും.

Share This Article
Leave a Comment
error: Content is protected !!