പഴയിടം മോഹനന്‍ നമ്പൂതിരിയുടെ സ്‌പെഷ്യല്‍ സദ്യയൊരുക്കി ലുലു

Web Desk
1 Min Read

ദോഹ: ഫെബ്രുവരി മൂന്നിന് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ സ്‌പെഷ്യല്‍ സദ്യ ലുലുവിലൊരുക്കുന്നു. ചോറ്, സാമ്പാര്‍, അവിയല്‍, തോരന്‍, രസം, കാളന്‍, ഓലന്‍, കിച്ചടി, പച്ചടി, എരിശ്ശേരി, പരിപ്പുകറി, കൂട്ടുകറി, പാലട പായസം, പരിപ്പ് പ്രഥമന്‍ പായസം, ഇഞ്ചിപ്പുളി, നാരങ്ങ അച്ചാര്‍, കൊണ്ടാട്ടം, ശര്‍ക്കര വരട്ടി, കായ വറുത്തത്, പഴം തുടങ്ങി 22 വിഭവങ്ങള്‍ അടങ്ങിയ വാഴയിലയിലൊരുക്കുന്ന സ്‌പെഷ്യല്‍ സദ്യയാണ് പഴയിടം ദോഹയ്ക്ക് സമ്മാനിക്കുന്നത്. ദോഹയിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഔട്ട്‌ലെറ്റുകളിലും സദ്യ ലഭ്യമായിരിക്കും.

city exchange

സ്‌പെഷ്യല്‍ സദ്യയുടെ മുന്‍കൂര്‍ ബുക്കിംഗ് നടത്താനുള്ള സൗകര്യങ്ങള്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും ഒരുക്കിയിട്ടുണ്ട്. സ്‌റ്റോറില്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തുള്ള ഏതെങ്കിലും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കസ്റ്റമര്‍ സര്‍വീസ് കൗണ്ടറുമായി ബന്ധപ്പെടാവുന്നതാണ്. മുന്‍കൂര്‍ ഇന്‍സ്റ്റോര്‍, ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഫെബ്രുവരി രണ്ടിന് വൈകിട്ട് ഏഴ് വരെ ലഭ്യമായിരിക്കും.

ലുലു ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യ ഉത്സവ് 2023 ആഘോഷങ്ങളുടെ ഭാഗമായാണ് പഴയിടം ദോഹയിലെത്തുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് മദീനത്‌നയിലെ ബര്‍വ ഫാമിലി ഹൗസിംഗിലാണ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലാണ് ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി അഞ്ചു വരെയാണ് ഇന്ത്യാ ഉ്ത്സവ് അരങ്ങേറുക.

- Advertisement -
Ad image

ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ മോഹനന്‍ നമ്പൂതിരി കോട്ടയം ജില്ലക്കരനാണ്. കേരളത്തിലെ യുവജനോത്സവങ്ങളില്‍ ഭക്ഷണം പാചകം ചെയ്തിരുന്ന മലമേല്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ ശിഷ്യനായാണ് അദ്ദേഹം പാചക രംഗത്തെത്തിയത്. തുടര്‍ന്ന് കേരളത്തിലും വിദേശങ്ങളിലും നിരവധി സ്‌കൂള്‍ യുവജനോത്സവങ്ങള്‍, കലോത്സവങ്ങള്‍, കായിക മേളകള്‍, ശാസ്ത്രമേളകള്‍, ക്ഷേത്രോത്സവങ്ങള്‍ തുടങ്ങി വന്‍ പരിപാടികളിലെല്ലാം കൂറ്റന്‍ അടുക്കള അദ്ദേഹമാണ് കൈകാര്യം ചെയ്തത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!