മലയാളി വിദ്യാര്‍ഥിനിയെ ജര്‍മനിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Web Desk
1 Min Read

ബര്‍ലിന്‍: മലയാളി വിദ്യാര്‍ഥിനിയെ ജര്‍മനിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീല്‍ ക്രിസ്റ്റ്യന്‍ ആല്‍ബ്‌റെഷ്ട് യൂനിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍ പഠിക്കുന്ന കോട്ടയം സ്വദേശിനി നിതിക ബെന്നി(22) ആണ് സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ്.നിതികയെ പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലുള്ള മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്നു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് വ്യാഴാഴ്ച ഉച്ചയോടുകൂടി കിട്ടത്തക്ക രീതിയില്‍ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്തിട്ടാണ് ആത്മഹത്യ ചെയ്തതെന്നും വിവരമുണ്ട്. നിതിക ആറു മാസം മുമ്പാണ് ജര്‍മനിയില്‍ പഠനത്തിനായി എത്തിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!