കിറ്റക്‌സ് കേരളം വിടരുത്;കോവിഡ് വന്ന് മരിച്ച പ്രവാസികളെയും ലിസ്റ്റില്‍ പെടുത്തണം: എം എ യൂസഫലി

Web Desk
1 Min Read

അബൂദബി: കിറ്റെക്സ് കമ്പനി കേരളം വിട്ടുപോവരുതെന്ന് ആഗ്രഹിക്കുന്നതായി വ്യവസായി എം എ യൂസഫലി. ഗള്‍ഫില്‍ കൊവിഡ് വന്ന് മരിച്ച പ്രവാസികളെയും സര്‍ക്കാരിന്റെ കണക്കില്‍ പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 3,500 കോടിയുടെ നിക്ഷേപമായാലും ഒരുകോടിയുടെ നിക്ഷേപമായാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോവുന്നത് തെറ്റായ സന്ദേശം നല്‍കും. ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിറ്റെക്സ് എംഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച് സംസാരിക്കും. കൊവിഡ് മൂലം മരിച്ച പ്രവാസികളൂടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ നോര്‍ക്കയുമായി ചര്‍ച്ച നടത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ പേരും സര്‍ക്കാരിന്റെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കും. ഇതുമായി ബന്ധപ്പെട്ട് നോര്‍ക്കയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!