

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന, ജില്ലാ ഭാരവാഹികളെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു. സംസ്ഥാന സെക്രട്ടറിയും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ സേതുമാധവന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി ടി ടെന്നിസണ്‍, സെക്രട്ടറി കെ പി അബ്ദുല്‍റസാഖ്, നോര്‍ത്ത് നിയോജകമണ്ഡലം പ്രസിഡന്റ് എ കെ മന്‍സൂര്‍ എന്നിവര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടിയാണ് സംസ്ഥാന പ്രസിഡന്റ് ടി നസ്റുദ്ദീന്‍ പിന്‍വലിച്ചത്. രണ്ടാഴ്ച മുമ്പാണ് സംഘടനയിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിന്റെ അച്ചടക്ക ലംഘനത്തിന്റെയും പേരില്‍ സസ്പെന്റ് ചെയ്തത്.

