ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ‘കുരുക്ക്’

Web Desk
1 Min Read

തിരുവനന്തപുരം: കേരള പൊലീസിനെ വല്ലാതെ കുഴക്കുകയും മാധ്യമങ്ങള്‍ സെന്‍സേഷനാക്കുകയും ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്ത തലസ്ഥാന നഗരത്തിലെ ഒരു രാത്രി നടന്ന റൂബിന്‍- സ്‌നേഹ കൊലക്കേസിന്റെ അന്വേഷണം ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ കഴക്കൂട്ടം സി ഐ സാജന്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പൂര്‍ത്തിയാക്കി.

city exchange

നിഷ ഫിലിംസിന്റെ ബാനറില്‍ ഷാജി പുനലാല്‍ നിര്‍മ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ‘കുരുക്ക്’ന്റെ ചിത്രീകരണം തിരുവനന്തപുരത്തിന്റെ വിവിധ ഇടങ്ങളിലായി 25 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്.

സെക്കന്റ് ഷോ, ഇമ്മാനുവല്‍, ആര്‍ ജെ. മഡോണ, നാലാം മുറ, എന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്, പപ്പ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും റിലീസ് ചെയ്യാനിരിക്കുന്ന അതേര്‍സില്‍ നായക വേഷം ചെയ്ത അനില്‍ ആന്റോയാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ മൂവിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ സാജന്‍ ഫിലിപ്പിനെ അവതരിപ്പിക്കുന്നത്.

- Advertisement -
Ad image

ആറാം തിരുകല്‍പ്പന, ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഡ കൃത്യേ എന്നീ സിനിമകളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത് ശ്രദ്ധേയനായി വരുന്ന നടനാണിദ്ദേഹം.

ബാലാജി ശര്‍മ്മ, മീര നായര്‍, പ്രീതാ പ്രദീപ്, ശ്രീജിത്ത് ശ്രീകണ്ഠന്‍, ശബരി ചന്ദ്രന്‍, അജയഘോഷ്, കൊല്ലം തുളസി, മഹേഷ്, യമുന, ബിന്ദു കെ. എസ്, രാജ്കുമാര്‍, ദര്‍ശന, ശ്രീകാന്ത്, സുബിന്‍ ടാര്‍സന്‍, അനീഷ്, സന്ദീപ് സച്ചു എന്നീ താരങ്ങളും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനങ്ങള്‍- രാജേഷ് നീണ്ടകര, ഷാനി ഭുവന്‍, സംഗീതം- യു. എസ്. ദീക്ഷിത്, സുരേഷ് പെരിനാട്, ഛായാഗ്രഹണം- റെജിന്‍ സാന്റോ, പി ആര്‍ ഒ- പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!