

കൊച്ചി: നല്ല സിനിമകളുടെ സാംസ്‌കാരിക മൂല്യം ഉയര്‍ത്തിപ്പിടിക്കുക എന്ന ആശയത്തോടെ രണ്ടാമത് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോള്‍ഡന്‍ ആര്‍ക് ഫിലിം അവാര്‍ഡിന് അപേക്ഷികള്‍ ക്ഷണിച്ചു.

മികച്ച ചിത്രം, മികച്ച ജനപ്രീതി നേടിയ ചിത്രം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഒ ടി ടി ചിത്രം തുടങ്ങിയവയാണ് വിഭാഗങ്ങള്‍. വ്യക്തിഗത അവാര്‍ഡുകളും ഇതിനോടൊപ്പം
ഉണ്ടാകും. ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രവും ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രങ്ങളും അവാര്‍ഡിനായി പരിഗണിക്കും. അപേക്ഷ നല്‍കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995004390, 9995130085 എന്നീ ഫോണ്‍ നമ്പറുകളിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.


സത്യജിത് റേ ഫിലിം അവാര്‍ഡിന്റെ ലോഗോ പ്രകാശനം പ്രശസ്ത നടന്‍ റഹ്മാന്‍ ചെന്നൈയില്‍ നിര്‍വഹിച്ചു. സത്യജിത്ത് റേ ഫിലിം സൊസൈറ്റി ചെയര്‍മാനും സംവിധായകനുമായ സജിന്‍ ലാല്‍ ചടങ്ങില്‍ സംബന്ധിച്ചു.

