

കൊച്ചി: ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അടുത്ത ചിത്രത്തിലൂടെ പുതുമുഖ സംവിധയകനെ കൂടി മലയാള സിനിമക്ക് ലഭിക്കുന്നു.

തല്ലുമാലയുടെയേയും അയല്‍ വാശിയുടെയേയും സഹ സംവിധായനായ നഹാസ് നാസറാണ് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ‘കെട്ടിയോളാണെന്റെ മാലാഖ’എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റര്‍ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വാര്‍ത്താ പ്രചരണം: പി ശിവപ്രസാദ്.
