

മൂത്തകുന്നം: മൂത്തകുന്നം എസ് എന്‍ എം എച്ച് എസ് എസില്‍ നടക്കുന്ന 33-ാമത് എറണാകുളം റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ട്രോഫി ഏറ്റുവാങ്ങി മറിയം മുഹമ്മദ് താരമായി. പുല്ലേപ്പടി ദാറുല്‍ ഉലും വി എച്ച് എസ് എസ് വിദ്യാര്‍ഥിനിയായ മറിയം മുഹമ്മദ് അറബിക്ക് സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ നിഘണ്ടു നിര്‍മ്മാണത്തിനാണ് ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയത്.

വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍ വിജയിക്കുള്ള ആദ്യ ട്രോഫി വിതരണം ചെയ്തു. സ്‌കൂളിനുള്ള ട്രോഫി ഡി ഡി ഇ ഹണി ജി അലക്‌സാണ്ടര്‍ അധ്യാപികയായ സഫാനക്ക് കൈമാറി.

വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് സന്തോഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി വര്‍ഗ്ഗീസ് മാണിയാറ, ട്രോഫി കമ്മറ്റി ചെയര്‍മാന്‍ പി എം ആന്റണി, വാര്‍ഡ് അംഗം ടി വി ബിനോയ്, കണ്‍വീനര്‍ സി എസ് സിദ്ദീഖ്, മാഹിന്‍ ബാഖവി, ഷമീര്‍ പുതുപ്പാടി, സാലിം മേക്കാലടി, ഹഫ്‌സത്ത്, ഫസീല അബ്ബാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

