കയ്യടി നേടി ഒരു ദുരൂഹ സാഹചര്യത്തിലെ സേതു

Web Desk
3 Min Read

കൊച്ചി: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍- കുഞ്ചാക്കോ ബോബന്‍ കോമ്പോയില്‍ വിഷു റിലീസായി തിയേറ്ററുകളില്‍ എത്തിയ ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ പ്രദര്‍ശന വിജയം നേടി തുടരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് പൊതുവാള്‍- കുഞ്ചാക്കോ ബോബന്‍ ടീമില്‍ നിന്നും എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്കു ഏറെ പ്രതീക്ഷയുള്ള സിനിമയായിരുന്നു ‘ഒരു ദുരൂഹ സാഹചര്യത്തില്‍’.

city exchange

‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ടൈറ്റില്‍ വെറും പേരായി നിലനില്‍ക്കാതെ, സിനിമയുടെ മുഴുവന്‍ ടോണിനെയും നിര്‍വചിക്കുന്ന ഒരു അനുഭവമായി മാറുന്നുണ്ട് സിനിമ. സൈക്കോളജിക്കല്‍ കോമഡി ത്രില്ലറായി എത്തിയ ചിത്രം മനസ്സിന്റെ കളികളും സാഹചര്യങ്ങളുടെ അനിശ്ചിതത്വവും ചേര്‍ന്നൊരു വിചിത്രമായ നറേറ്റീവ് ആണ് പറയുന്നത്.

കഥാപാത്രങ്ങളുടെ പെരുമാറ്റവും സംഭവങ്ങളുടെ സ്വഭാവവും എല്ലാം ചേര്‍ന്ന് പ്രേക്ഷകനെ ത്രില്ലടിപ്പിക്കാന്‍ ചിത്രത്തിനാകുന്നുണ്ട്. നായകനായ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന് തന്നെയാണ് മികച്ച കയ്യടി ലഭിക്കുന്നത്. പ്രേക്ഷക അഭിപ്രായത്തില്‍ ചാക്കോച്ചന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഒരു ദുരൂഹ സാഹചര്യത്തിലെ സേതു. ചിത്രത്തിലെ കഥാപാത്രത്തിന് കുഞ്ചാക്കോ ബോബന് പുരസ്‌കാരങ്ങള്‍ തേടി എത്തുമെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയിലെ സിനിമ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.

വയനാട് തിരുനെല്ലിയിലെ തോല്‍പ്പട്ടി എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന സേതു എന്ന കഥാപാത്രത്തിലൂടെ പറയുന്ന കഥ അയാളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെ കൂടി അനാവരണം ചെയ്യുന്നുണ്ട്. കിടപ്പിലായ സഹോദരന്‍ മധുവിനെ ചുറ്റിപ്പറ്റിയാണ് സേതുവിന്റെ മുഴുവന്‍ ലോകവും. ഗവണ്‍മെന്റ് ഹെല്‍ത്ത് വര്‍ക്കറെന്ന നിലയില്‍ സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരാളാണ് സേതു എങ്കിലും, വ്യക്തിജീവിതത്തില്‍ അയാള്‍ പൂര്‍ണ്ണമായും തന്റെ സഹോദരന്റെ പരിചരണത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. സേതുവിന് മധുവിനോടുള്ള സ്‌നേഹം വെറും സഹോദരബന്ധമല്ല. അത് സേതുവിന്റെ ജീവന്റെ ഭാഗം പോലെ തന്നെയാണ്.

- Advertisement -
Ad image

മരിച്ചുപോയ ഇളയപ്പന്‍ മാര്‍ക്കോസിന്റെ അഭാവം മധുവിന് അംഗീകരിക്കാന്‍ കഴിയാത്ത ഒരു സത്യമാണ്. ആ നഷ്ടം സഹിക്കാനാകാത്ത മധുവിന്റെ മനസ്സ് ഒരു ഭ്രമലോകം സൃഷ്ടിക്കുന്നു. അവിടെ മാര്‍ക്കോസ് ഇന്നും ജീവിച്ചിരിക്കുന്നു. ആ ഭ്രമം തകര്‍ന്നുപോകാതിരിക്കാനായി സേതുവിന് ഇടയ്ക്കിടെ മാര്‍ക്കോസ് ആയി മധുവിന് മുന്‍പില്‍ അഭിനയിക്കേണ്ടി വരുന്നു. വൈകാരികമായ ഇത്തരമൊരു കുടുംബബന്ധത്തില്‍ നിന്ന് ഉദ്വേഗഭരിതമായ ഒരു ത്രില്ലറിലേക്ക് സിനിമ വഴിമാറുന്ന കാഴ്ചയാണ് തുടര്‍ന്നങ്ങോട്ട് കാണാനാകുന്നത്.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്നതും ഒരുപക്ഷേ ഏറ്റവും പക്വവും ആയ പ്രകടനങ്ങളിലൊന്നാണ് ഈ ചിത്രത്തില്‍ ഉള്ളത്. പുറംഭാവത്തില്‍ മാത്രമല്ല, ഉള്ളിലെ മനുഷ്യനിലേക്കുള്ള ആഴത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ചാക്കോച്ചന്‍ തന്റെ ഈ കഥാപാത്രത്തെ ഉജ്ജ്വലമാക്കുന്നത്. ഹ്യൂമര്‍, സോഷ്യല്‍ സറ്റയര്‍, ഇമോഷന്‍സ് എന്നിങ്ങനെ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്ന സംവിധായകന്റെ ചേരുവകള്‍ എല്ലാമുള്ള സിനിമയാണ് ഒരു ദുരുഹ സാഹചര്യത്തില്‍.

കോ- പ്രൊഡ്യൂസര്‍- ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍- അഖില്‍ യശോധരന്‍, ഛായാഗ്രഹണം- അര്‍ജുന്‍ സേതു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോണ്‍ വിന്‍സന്റ്, കലാസംവിധാനം- ഇന്ദുലാല്‍ കാവീട്, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ്- വിപിന്‍ നായര്‍, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജിത്ത് വേലായുധന്‍, സ്റ്റണ്ട്‌സ്- വിക്കി നന്ദഗോപാല്‍, ഡി ഐ- സപ്ത വിഷന്‍, കളറിസ്റ്റ്- ജോയ്‌നര്‍ തോമസ്, കാസ്റ്റിംഗ് ഡയറക്ടര്‍സ്- തോമസ് ജോര്‍ജ്, നൗഫല്‍ വി എം, വൈശാഖ് മനോഹരന്‍, കൊറിയോഗ്രഫി- ഡാന്‍സിങ് നിഞജ, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍, സ്റ്റീല്‍സ്- പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, വിതരണം- മാജിക്ക് ഫ്രെയിംസ്.

Share This Article
Leave a Comment
error: Content is protected !!