ചിത്രീകരണം പൂര്‍ത്തിയാക്കി മമ്മൂട്ടി- ജ്യോതിക ചിത്രം കാതല്‍

Web Desk
1 Min Read

കൊച്ചി: മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ഷൂട്ടിംഗ് അവസാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയുടേയും ജ്യോതികയുടെയും സീനുകള്‍ പൂര്‍ത്തിയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസ്സി എന്ന കഥാപാത്രം തീക്കോയി ഗ്രാമപഞ്ചായത്ത് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തെന്നിന്ത്യന്‍ താരം സൂര്യ കാതല്‍ സിനിമയുടെ ലൊക്കേഷനില്‍ എത്തി ടീമംഗങ്ങളെ നേരിട്ട് അഭിനന്ദിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.

city exchange

സാലു കെ തോമസിന്റെ ഛായാഗ്രഹണത്തില്‍, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ജോര്‍ജാണ്.

കാതലിലെ മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തില്‍ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിലേക്ക് ഉടനെത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതല്‍.

- Advertisement -
Ad image

കാതലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്: ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്സ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!