
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന ക്രിസ്റ്റഫറിന്റെ ടീസര്‍ റിലീസായി. നിങ്ങളെ കാണാന്‍ ജയില്‍ പോലെ സേഫായ മറ്റൊരു സ്ഥലം ഇല്ല ക്രിസ്റ്റഫര്‍ എന്ന സംഭാഷണത്തോടെ തുടങ്ങുന്ന ടീസറില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ രംഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.


തെന്നിന്ത്യന്‍ താരം വിനയ് റായ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ക്രിസ്റ്റഫറില്‍ അദ്ദേഹം വില്ലനാണ്. ബയോഗ്രഫി ഓഫ് എ വിജിലന്റ്് കോപ്പ് എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍ എല്‍ പി ആണ്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോള്‍ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണുള്ളത്.

ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രിം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ്: രാജകൃഷ്ണന്‍ എം ആര്‍, സൗണ്ട് ഡിസൈന്‍: നിധിന്‍ ലൂക്കോസ്, കളറിസ്റ്റ്: ഷണ്‍മുഖ പാഡ്യന്‍, ഡി ഐ: മോക്ഷ പോസ്റ്റ്, പി ആര്‍ ഒ: പി ശിവപ്രസാദ്, മാര്‍ക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍.

