

ദോഹ: ഖത്തര്‍, യു എ ഇ, ഇന്ത്യ എന്നിവിടങ്ങളിലെ വ്യവസായ രംഗത്തെ സംരംഭക പ്രസ്ഥാനമായ ഏവന്‍സ് ഗ്രൂപ്പും ഇന്ത്യയിലെ പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പായ ഹയ്യാത്ത് ബില്‍ഡേഴ്‌സും സംയുക്തമായി ഗോവയില്‍ നടപ്പിലാക്കുന്ന ടൂറിസം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വികസനം, കെട്ടിട സമുച്ചയ നിര്‍മ്മാണം, ഗോവയിലെ പ്രസിദ്ധമായ ബീച്ചുകളെ വിശ്വപ്രസിദ്ധമായ രീതിയിലേയ്ക്കുള്ള നവീകരണം തുടങ്ങി ബഹുമുഖ വന്‍കിട പദ്ധതികളുടെ ബ്രോഷറും രൂപരേഖയും ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള ചീഫ് പ്രമോട്ടറും ഹയാത്ത് സി എം ഡിയുമായ റിസ്വാന്‍ ഗോവ രാജ്ഭവനില്‍ സമര്‍പ്പിച്ചു.


ഏവന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ കറുകപ്പാടത്ത്, മാനേജിംഗ് ഡയറക്ടര്‍ നില്‍ഷാദ് നാസര്‍, ഡയറക്ടര്‍ അബ്ദുല്‍ എന്നിവരും സന്നിഹിതരായിരുന്നു.

എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികളാണ് ഇവര്‍.
