Connect with us

Community

ജൂനിയര്‍- ജീനിയസ് ഖത്തര്‍- ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം സമാപിച്ചു

Published

on


ദോഹ: ലാസ ഇവന്റ്‌സും കോട്ടയം ജില്ല കലാസംഘടനയും (കോടാക്ക)യും ചേര്‍ന്ന് നടത്തിയ ജൂനിയര്‍ ജീനിയസ് ഖത്തര്‍- ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിജയകരമായി സമാപിച്ചു.

പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ് പരിപാടിക്ക് നേതൃത്വം നല്‍കി. ഖത്തറിലെ 10 ഇന്ത്യന്‍ സ്‌കൂളുകള്‍ നിന്നും 160ഓളം കൂട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

പ്രാഥമിക റൗണ്ടിന് ശേഷം ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, പോദാര്‍ പേള്‍ സ്‌കൂള്‍ എന്നീ ആറ് സ്‌കൂളുകള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചു.

ഗ്രേഡ് 9 മുതല്‍ 12 വരെയുള്ള രണ്ട് വിദ്യാര്‍ഥികളാണ് ഓരോ ടീമിനെയും പ്രതിനിധീകരിച്ചത്. ആവേശകരമായ അവസാന റൗണ്ടിന് ശേഷം അലന്‍ രാജുവും ദര്‍ശനും ഒന്നാം സ്ഥാനം നേടി ഭവന്‍സ് പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.

റാസിന്‍ റിയാസും ഇന്‍സാഫ് ഹുസൈനും പ്രതിനിധീകരിച്ച നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും അലീന ചക്രവര്‍ത്തിയും മക്ക മുഹമ്മദ് സയ്യിദ് അലിയും ചേര്‍ന്ന് ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

ഗഫൂര്‍ കാലിക്കറ്റ്, മുഹമ്മദ് സിയാദ്, സമീല്‍ അബ്ദുല്‍ വാഹിദ്, ഷെജീന നൗഷാദ്, ഫെമി ഗഫൂര്‍, സിനു തോമസ്, ജിഷാദ് ഹൈദര്‍അലി, ഷൈജു ധമനി, നഷ്വ കദീജ്, ശ്രീജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സമ്മാനദാന ചടങ്ങില്‍ ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ്, എ പി മാണികണ്ഠന്‍, ഇ പി അബ്ദുറഹ്മാന്‍, റഷീദ് അലി, ഓമനക്കുട്ടന്‍ പരുമല, ആഷിഖ്, സത്യ, അഫ്‌സല്‍ യൂസഫ്, സിനില്‍ ജോര്‍ജ്, അബ്രഹാം ജോസഫ്, അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടി, ജോപ്പച്ചന്‍, വിഷ്ണു കല്യാണി എന്നിവരും മറ്റ് പ്രധാന കമ്മ്യൂണിറ്റി നേതാക്കളും നേതൃത്വം നല്‍കി

പരിപാടിയില്‍ വിവിധ സാംസ്‌കാരിക, കമ്മ്യൂണിറ്റി സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.


error: Content is protected !!