NEWS
വായനാ ദിനത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു

ആലുവ: ജൂണ്‍ 19 വായനദിനത്തിന്റെ ഭാഗമായി ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.


എസ് പി ഡബ്ല്യു ഹൈസ്‌ക്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി എഴുത്തുപെട്ടി സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വായനദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് അധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ ഹെഡ്മിട്രസ്സ് ഒ ബി ലീന സ്വാഗതവും ലൈബ്രേറിയന്‍ കെ ആര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.


വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൂബി ജിജി, മെമ്പര്‍ പി എസ് യൂസഫ്, ലൈബ്രറി കമ്മിറ്റി അംഗം കെ കെ രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


സ്‌കൂളില്‍ സ്ഥാപിച്ച എഴുത്തു പെട്ടിയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സര്‍ഗ്ഗ സൃഷ്ടികളും പുസ്തക ആസ്വാദന കുറിപ്പുകളും എഴുതി ഇടാം. ഒന്നര മാസം കൂടുമ്പോള്‍ ഇവ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
വിവിധ രാസ ലഹരിയില്‍ അകപ്പെടുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിനു വേണ്ടിയും അസ്തമിച്ചു കൊണ്ടിരിക്കുന്ന വായനയെ തിരികെ കൊണ്ടുവരുന്നതിനും വേണ്ടിയാണ് പഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തില്‍ വായനദിനത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് പറഞ്ഞു.


