ഗവര്‍ണറുടെ മനോനില തെറ്റിയെന്ന് സലീം മടവൂര്‍

Web Desk
0 Min Read

കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മനോനില തെറ്റിയെന്ന് തെളിഞ്ഞിരിക്കുന്നതിനാല്‍ രാഷ്ട്രപതി പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ച് അദ്ദേഹത്തിന്റെ മനോനില പരിശോധിപ്പിക്കണമെന്ന് എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ആവശ്യപ്പെട്ടു.

city exchange

ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പ്രതിപുരുഷനാണ്. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും പ്രതിപുരുഷനായി അദ്ദേഹം അധ:പതിക്കരുത്. രഹസ്യ സ്വഭാവമുള്ള കത്തുകള്‍ പരസ്യപ്പെടുത്തുന്നതും രാജ്ഭവനില്‍ രാഷ്ട്രീയം പറഞ്ഞ് പത്ര സമ്മേളനം നടത്തുന്നതും തോന്നിയത് വിളിച്ചു പറയുന്നതും മനോരോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇത് ഡോക്ടര്‍മാര്‍ ചികിത്സിച്ച് ഭേദപ്പെടുത്തേണ്ട അസുഖമാണെന്നും സലീംമടവൂര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!