മുന്നണി മാറ്റത്തെ കുറിച്ച് യാതൊരു ചര്‍ച്ചയും ലീഗിലില്ലെന്ന് പി എം എ സലാം

Web Desk
1 Min Read

കോഴിക്കോട്: മുന്നണിമാറ്റത്തെ കുറിച്ച് ഒരു ചര്‍ച്ചയും ലീഗില്‍ നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം.
ഒരു വിവാഹവീട്ടില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ കെ ടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനെ മുന്നണിമാറ്റത്തിനുള്ള ചര്‍ച്ചയായി കാണാനാവില്ലെന്നും പി എം എ സലാം പറഞ്ഞു.

city exchange

ഇപ്പോള്‍ ഞങ്ങള്‍ യു ഡി എഫിലാണ്. അതിനപ്പുറം ഒരു ചര്‍ച്ചക്ക് പാര്‍ട്ടി പോയിട്ടില്ല. അതിന്റെ സാഹചര്യമില്ല. ലീഗ് യു ഡി എഫ് വിടുന്നു എന്ന രീതിയിലുള്ള പ്രചരണം ചില നേതാക്കളുടെ ഭാഗത്ത് നിന്ന് നടക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി മാത്രമാണെന്നും സലാം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഒരു ചര്‍ച്ചയ്ക്ക് പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല. വിദ്യാഭ്യാസ മേഖലയും കുത്തഴിഞ്ഞ നിലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൈക്കൂലി വ്യാപകമാണ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ യുക്രൈനില്‍ പോയി പഠിക്കാന്‍ കാരണം ഇവിടെ പഠന സൗകര്യമില്ലാത്തതാണ്. വഖഫ് പി എസ് സി വിഷയത്തില്‍ അടുത്ത ഘട്ടം സമരം ഉടനെ തുടങ്ങും. ഇതിന്റെ ഭാഗമായി ഈ മാസം 17ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പി എം എ സലാം വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!