

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. പാറക്കടവ് പുളിയനം മില്ലും പടി ഭാഗത്ത് ബാലനെ (72)യാണ് അങ്കമാലി പൊലീസ് പിടികൂടിയത്.

ഭാര്യ ലളിതയെ (62) കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ ബാലനെ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം ചേര്‍ത്തലയില്‍ നിന്നാണ് പിടികൂടിയത്.

ജനുവരി 20നാണ് ലളിതയെ വീടിന്റെ ഹാളില്‍ വച്ച് കഴുത്തില്‍ കയറിട്ട് മുറുക്കി ബാലന്‍ കൊലപ്പെടുത്തിയത്. ഭാര്യയോടുളള വിരോധമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് ഇയാള്‍ പറയുന്നത്. സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിലായിരുന്നു ഇയാള്‍.
ഡ വൈ എസ് പി എ പ്രസാദ്, ഇന്‍സ്‌പെക്ടര്‍ പി ലാല്‍ കുമാര്‍, എസ് ഐ മാര്‍ട്ടിന്‍ ജോണ്‍, എ എസ് ഐമാരായ രാജേഷ് കുമാര്‍, കെ പി വിജു, സീനിയര്‍ സി പി ഒമാരായ അജിതാ തിലകന്‍, ദിലീപ് കുമാര്‍, എബി സുരേന്ദ്രന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

