റിയാദ മെഡിക്കല്‍ സെന്റര്‍ ഡയബ് ഫ്രീ പ്രോഗ്രാം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് റിയാദ മെഡിക്കല്‍ സെന്റര്‍ ‘ഡയബ് ഫ്രീ- ബ്രേക്ക് ഷുഗര്‍ ചെയിന്‍സ്’ വെല്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രമേഹത്തെ പ്രതിരോധിക്കുന്ന ആക്ടിവിറ്റീസ്, അവബോധം എന്നിവ ഉള്‍ക്കൊള്ളിച്ച ഊര്‍ജ്ജസ്വലമായ പ്രഭാതമായി പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അനുഭവപ്പെട്ടു.

city exchange

പ്രമേഹത്തെ ക്രിയാത്മകമായി തടയുന്നതിന് കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്ന സംരംഭമായി ഡയബ് ഫ്രീ പ്രോഗ്രാം മാറി. ആരോഗ്യകരമായ ശീലങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കുന്നതിനുപകരിക്കുന്ന ഫിറ്റ്നസ് സെഷനുകള്‍, പ്രമേഹബോധവത്ക്കരണ ഇടപെടലുകള്‍ എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തി.

റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ കാംപയിന്‍ ഉദ്ഘാടനം ചെയ്തു. റിയാദ മെഡിക്കല്‍ സെന്റര്‍ ജീവനക്കാരുടെ പങ്കാളിത്തം പരിപാടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി.

ഇതുമായി ബന്ധപ്പെട്ട് റിയാദ മെഡിക്കല്‍ സെന്റര്‍ എല്ലാവര്‍ക്കും താങ്ങാനാവുന്ന വിധത്തിലുള്ള വിവിധ ആരോഗ്യ പരിശോധനാ പാക്കേജുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളെ പ്രാരംഭത്തില്‍ തന്ന കണ്ടെത്താന്‍ സഹായിക്കുന്ന പാക്കേജുകളില്‍ ആരോഗ്യമേഖലയില്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

- Advertisement -
Ad image

റിയാദ മെഡിക്കല്‍ സെന്റര്‍ മുന്നോട്ട് വയ്ക്കുന്ന ‘ഇന്‍സ്പയറിങ് ബെറ്റര്‍ ഹെല്‍ത്ത്’ എന്ന സന്ദേശത്തിലേക്കു ജീവനക്കാരെ ശാക്തീകരിക്കുന്നതില്‍ ഡയബ് ഫ്രീയുടെ വിജയം പ്രധാന പങ്കുവഹിച്ചു.

ദോഹയിലെ സി റിങ് റോഡില്‍ സ്ഥിതി ചെയ്യുന്ന ജെ സി ഐ അംഗീകൃത മള്‍ട്ടി സ്പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സൗകര്യമായ റിയാദ മെഡിക്കല്‍ സെന്ററില്‍ 15ലധികം സ്പെഷ്യാലിറ്റികളും 30ലധികം ഡോക്ടര്‍മാരും സേവനം അനുഷ്ഠിക്കുന്നു.

റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍സ്, ഫിസിയോതെറാപ്പി തുടങ്ങി നിരവധി സേവനങ്ങളാണ് റിയാദ മെഡിക്കല്‍ സെന്റര്‍ നല്‍കുന്നത്. ഉന്നതമായ ഗുണനിലവാരവും സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന തരത്തിലുള്ള ആരോഗ്യ പരിചരണവും സ്ഥാപനം ഉറപ്പു നല്‍കുന്നു.

Share This Article
Leave a Comment
error: Content is protected !!