വി കെ പി ഹമീദലി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കാസര്‍ക്കോട് ജില്ലയിലെ പടന്നയിലെ സ്ഥാപനമായ ഐ സി ടി വിദ്യാര്‍ഥികളുടെ ഖത്തറിലെ കൂട്ടായ്മ വി കെ പി ഹമീദലി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വി കെ പി ഹമീദലിയുടെ വേര്‍പാടിലൂടെ ഇച്ഛാശക്തിയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകനെയാണ് പടന്നക്ക് നഷ്ടമായത് എന്ന് യോഗം വിലയിരുത്തി.

city exchange

പി കെ ശുഹൈബ് ഖിറാഅത്ത് നടത്തി. ഐ സി ടി അലൂംനി കോര്‍ഡിനേറ്റര്‍ ടി കെ പി മുസ്തഫ ആമുഖ പ്രഭാഷണം നടത്തി. പുതിയ കാലഘട്ടത്തില്‍ ഐ സി ടി പോലുള്ള സ്ഥാപനങ്ങളെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ചെയര്‍മാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഐ സി ടി സ്‌ക്കൂള്‍ നാട്ടിലും അയല്‍പ്രദേശങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. പി കെ ഫൈസല്‍, ഫഹദ്, സിയാദ്, ടി എം സി ശബീര്‍, എസ് വി അന്‍വര്‍, ഫന്‍സീര്‍, ഇല്യാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഐ സി ടി ഖത്തര്‍ അലൂംനി ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി കെ പി മുസ്തഫ നേതൃത്വം നല്‍കി. എസ് വി അന്‍വര്‍ (പ്രസി), പി ഷഫ്‌നാസ് (സെക്ര), മഹ്ഷൂക്ക്, ഫന്‍സീര്‍, ബാസിമ ബസ്സാം (വൈസ് പ്രസി), ബുര്‍ഷാന്‍ ശംസുദ്ധീന്‍, അഫ്രീദി, മറിയു ( ജോ സെക്ര), പി എന്‍ അബ്ദുല്‍ റാഷിദ് (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. ട്രസ്റ്റംഗം ബശീര്‍ ശിവപുരം സമാപന പ്രസംഗം നടത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!