
തിരുവനന്തപുരം: വനിതാ കമ്മീഷനിലും സി പി എമ്മിലും എം സി ജോസഫൈനുണ്ടാക്കിയ പരിക്ക് പരിഹരിക്കാന്‍ പി കെ ശ്രീമതി ടീച്ചറെ രംഗത്തെത്തിക്കാന്‍ ശ്രമം. സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയും എം പിയുമായ പി കെ ശ്രീമതി ടീച്ചറെയാണ് പാര്‍ട്ടി കാണുന്നതെന്നാണ് സൂചനകള്‍.
വനിതാ കമ്മീഷനുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ശ്രീമതി ടീച്ചറുടെ ഇടപെടലുകള്‍ സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള പി കെ ശ്രീമതി ടീച്ചര്‍ക്ക് പരാതിയുമായി സമീപിക്കുന്നവരെ സൗമ്യമായി കൈകാര്യം ചെയ്യാനാവും.

