പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതാക്കള്‍; ചര്‍ച്ച വഴിമുട്ടി

Web Desk
1 Min Read

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരായി വനിതകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം ഹരിത നേതാക്കള്‍ തളളി. ഹരിത നേതാക്കളുമായി പാണക്കാട് വച്ച് ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് നിലപാട് പറഞ്ഞത്.

city exchange

പി.കെ നവാസിനെതിരെ നടപടി സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്നായിരുന്നു ഹരിത നേതാക്കളുടെ നിലപാട്. നിങ്ങള്‍ പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തുകയാണ് ആ ഗണ്‍ ആദ്യം മാറ്റൂ എന്നിട്ട് ചര്‍ച്ച നടത്താം എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പരാതി പിന്‍വലിച്ചാല്‍ പി.കെ നവാസിനെ പരസ്യമായി ശാസിക്കാമെന്നും ഒരു മാസത്തിന് ശേഷം എം.എസ്.എഫ് തലപ്പത്ത് മാറ്റം കൊണ്ടുവരാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിയുടെ വാഗ്ദാനം തള്ളിയ ഹരിത നേതാക്കളോട് ഇരുപത്തിനാല് മണിക്കൂറിനകം നിലപാട് വ്യക്തമാക്കാനാണ് ലീഗിന്റെ നിര്‍ദേശം. നിലപാട് വ്യക്തമാക്കാത്ത പക്ഷം ഹരിത നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!