ഐ സി എ ഐ കോണ്‍വൊക്കേഷന്‍ നടന്നു

Web Desk
1 Min Read

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കോണ്‍വൊക്കേഷന്‍ കൊച്ചിയില്‍ നടന്നു. ആലുവയിലെ ഇന്നേറ്റ് കണ്‍വെന്‍ഷണല്‍ ഇക്കോ ലാന്‍ഡില്‍ നടന്ന ചടങ്ങില്‍ 900 പുതിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഔപചാരികമായി അംഗത്വം ഏറ്റുവാങ്ങി.

city exchange

ചടങ്ങില്‍ കെ എസ് ഐ ഡി സി ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖരന്‍ മുഖ്യാതിഥിയായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ പരിശ്രമങ്ങളും പ്രതിബദ്ധതയും നാടിന്റെ വളര്‍ച്ചയുടെ ഭാഗമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ചുമതല ഏറ്റെടുക്കുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ കൂടിയാണ് ഏറ്റെടുക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രവര്‍ത്തനം സമൂഹം നോക്കിക്കാണുന്നത്. ബിസിനസ് ധാര്‍മ്മികത, നിയമാനുസരണം പ്രവര്‍ത്തിക്കല്‍, കരാറുകള്‍ പാലിക്കല്‍ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാവി വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വലിയ സംഭാവനകളാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ നല്‍കുന്നതെന്നും ബാലഗോപാല്‍ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ഐ സി എ ഐ കേന്ദ്ര കൗണ്‍സില്‍ അംഗം ബാബു എബ്രഹാം കള്ളിവയലില്‍, എസ് ഐ ആര്‍ സി സെക്രട്ടറി ദീപ വര്‍ഗീസ്, ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ എ എസ് ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!