

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കടകളില്‍ മോഷണം നടത്തിയ രണ്ടുപേരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. കടകളില്‍ മോഷണം നടന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തിരച്ചിലിനും അന്വേഷണത്തിനുമായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഇവരുടെ പക്കല്‍ നിന്നും നിരവധി മോഷണ വസ്തുക്കള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

കടയുടമകളോട് തങ്ങളുടെ പരിസരങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും വാതിലുകളും ജനലുകളും ശരിയായ രീതിയില്‍ അടച്ചിടാനും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാനും സി ഐ ഡി അഭ്യര്‍ഥിച്ചു.

