പ്രവാസികളുടെ ഹജ്ജ് അപേക്ഷകള്‍ ഫെബ്രുവരി 12 മുതല്‍

Web Desk
1 Min Read

ദോഹ: ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ (ഔഖാഫ്) ഹജ്ജ്, ഉംറ വകുപ്പ് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു.

city exchange

ഹജ്ജ് പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. കു്ത്തിവെച്ച തിയ്യതികളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നിര്‍ബന്ധമായി ചേര്‍ത്തിരിക്കണം.

ഹജ്ജിന് തയ്യാറെടുക്കുന്ന പ്രവാസികളുടെ പ്രായം 40 വയസ്സില്‍ കുറയാത്തതും പത്ത് വര്‍ഷമെങ്കിലും ഖത്തറില്‍ താമസിച്ചിട്ടുണ്ടാവുകയും വേണം. ഖത്തര്‍ പൗരന്മാര്‍ക്കും ഖത്തറില്‍ താമസിക്കുന്ന ജി സി സി നിവാസികള്‍ക്കും പ്രായം 18 വയസ്സോ അതില്‍ കൂടുതലോ ആയിരിക്കണം.

- Advertisement -
Ad image

അപേക്ഷകര്‍ ഐ ഡി കാര്‍ഡിന്റെ നമ്പറും കാലാവധി അവസാനിക്കുന്ന തിയ്യതിയും ഫോണ്‍ നമ്പറും Hajj.gov.qa വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് അപേക്ഷകന്റെ ഫോണിലേക്ക് അപേക്ഷ പൂര്‍ത്തിയാക്കാനുള്ള ലി്ങ്ക് ലഭിക്കും. പാസ്‌പോര്‍ട്ട്, ഇ-മെയില്‍ തുടങ്ങി ആവശ്യമായ വിവരങ്ങളെല്ലാം ഇതിലാണ് നല്‍കേണ്ടത്.

അപേക്ഷ സേവ് ചെയ്യുന്നതിന് മുമ്പ് മറ്റാരെങ്കിലും കൂടെ യാത്ര ചെയ്യുന്നുണ്ടോ എന്ന വിവരവും നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് അപേക്ഷ സമര്‍പ്പിച്ചാല്‍ ലഭിക്കുന്ന നമ്പര്‍ ഓണ്‍ലൈനില്‍ അപേക്ഷയുടെ നില ട്രാക്ക് ചെയ്യാന്‍ സഹായിക്കും.

വെബ്സൈറ്റ് വഴിയുള്ള അപേക്ഷകള്‍ 2023 ഫെബ്രുവരി 12ന് തിങ്കളാഴ്ച രാവിലെ എട്ടു മണി മുതലാണ് സ്വീകരിക്കുക. 2023 മാര്‍ച്ച് 12 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അവസാന തീയതി കഴിഞ്ഞ് ഒരാഴ്ച മുതല്‍ പത്ത് ദിവസം വരെയുള്ള കാലാവധിയില്‍ തെരഞ്ഞെടുത്തവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തിറക്കും.

ഹജ്ജ് യാത്രക്കാരുടെ അന്തിമ എണ്ണം സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക അനുവദനീയമായ ക്വാട്ടയ്ക്ക് വിധേയമായിരിക്കും.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!