

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ്‌ക്ലബ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി കായല്‍ യാത്രയും കഥപറച്ചിലും സ്വയം പ്രതിരോധ ക്ലാസും സംഘടിപ്പിക്കുന്നു. കെ എസ് ഐ എന്‍ സിയുമായി ചേര്‍ന്നാണ് വനിതാദിനാഘോഷം സംഘടിപ്പിക്കുന്നത്.

രാവിലെ 9.30ന് ഹൈക്കോടതി ബോട്ട് ജെട്ടിയിലെ കെ എസ് ഐ എന്‍ സി ജെട്ടിയില്‍ കെ എസ് ഐ എന്‍ സി മാനേജിങ് ഡയറക്ടര്‍ ആര്‍ ഗിരിജ കായല്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി എം ഷജില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് നടക്കുന്ന വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കായല്‍ യാത്രയില്‍ അതിജീവനം സെഷനില്‍ ആനി രാജ ജീവിതം പറയും. സ്വയം പ്രതിരോധത്തില്‍ ടീം സി എഫ് സി ജിമ്മിന്റെ സോദാഹരണ ക്ലാസും നടക്കും.
പാലാക്കരിയിലെ മത്സ്യഫെഡ് ഫാമില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി കായാക്കിങ്ങും വാട്ടര്‍ സ്‌പോര്‍ട്ട്‌സ് ആക്ടിവിറ്റികളും നടക്കും. പാട്ടും കഥകളും കായല്‍ യാത്രയുമായി വ്യത്യസ്തമായ പരിപാടികളാണ് വനിതാ ദിനാഘോഷത്തിനായി
ഒരുക്കിയിട്ടുള്ളതെന്ന് പ്രസ്‌ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

