ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫിന് തന്നെ വിജയം

Web Desk
1 Min Read

കോഴിക്കോട്: മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല എം എല്‍ എയായതിനെ തുടര്‍ന്ന് ഒഴിവുവന്ന ജില്ലാപഞ്ചായത്ത് നന്മണ്ട (20) ഡിവിഷനിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍
എല്‍ ഡി എഫ് സ്ഥാനാര്‍ഥി റസിയ തോട്ടായി 19,381 വോട്ടുകള്‍ നേടി വിജയിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി കെ ജമീല 12,615 വോട്ടുകളും ബി ജെ പി സ്ഥാനാര്‍ഥി ഗിരിജ വലിയപറമ്പില്‍ 4,544 വോട്ടുകളും നേടി. ഏഴു വോട്ടുകള്‍ അസാധുവായി.

city exchange

തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ് അംഗമായിരുന്ന കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ (7) വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആദര്‍ശ് ജോസഫ് ഏഴു വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. വോട്ട്- 447. യു ഡി എഫ് സ്ഥാനാര്‍ഥി സുനേഷ് ജോസഫ് 440 വോട്ടുകളും ബി ജെ പി സ്ഥാനാര്‍ഥി ലജീഷ് ഇ ആര്‍ 13 വോട്ടുകളും നേടി. സ്വതന്ത്ര സ്ഥാനാര്‍ഥി സുനീഷിന് നാലു വോട്ടുകള്‍ ലഭിച്ചു.

ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് (15) വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഒ എം ശശീന്ദ്രന്‍ 1,018 വോട്ടുകള്‍ നേടി വിജയിച്ചു.
ജില്ലാ പഞ്ചായത്ത് വാര്‍ഡായ നന്മണ്ടയില്‍ 62.54 ശതമാനവും കൂമ്പാറയില്‍ 87.21 ശതമാനവും വള്ളിയോത്ത് 83.99 ശതമാനവുമായിരുന്നു പോളിങ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!