

കോഴിക്കോട്: നേരാണ് നിലപാട് എന്ന പ്രമേയത്തില്‍ ഐ എസ് എം സംസ്ഥാന സമ്മേളനം ഡിസംബര്‍ 23, 24 തിയ്യതികളില്‍ എറണാകുളത്ത് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി മഹല്ലുകളില്‍ ലഹരിക്കെതിരെ ബോധവത്ക്കരണം, ദേശാഭിമാന സദസ്സുകള്‍, ആദര്‍ശ ശില്‍പശാലകള്‍, ഏരിയ സമ്മേളനങ്ങള്‍, പ്രമേയ സമ്മേളനം, യത്തീമിനൊരത്താണി കാരുണ്യ പദ്ധതികള്‍ എന്നിവ നടപ്പിലാക്കും. ആത്മീയ ചൂഷണങ്ങള്‍ക്കെതിരെയും വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെയും യുവജനങ്ങളെ ബോധവത്ക്കരിക്കുവാനും രാജ്യപുരോഗതിക്കായി അവരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണ ഉദ്ഘാടനം ഓഗസ്റ്റ് 15ന് വൈകിട്ട് നാലുമണിക്ക് കോട്ടക്കലില്‍ കെ. എന്‍. എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി നിര്‍വഹിക്കും. വഖഫ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, നജീബ് കാന്തപുരം എം എല്‍ എ എന്നിവര്‍ അതിഥികളാവും. കെ എന്‍ എം ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി, കെ എന്‍ എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂറിഷ, സംസ്ഥാന ഭാരവാഹികളായ ഹുസൈന്‍ മടവൂര്‍, എന്‍ വി അബ്ദുറഹിമാന്‍, എ പി അബ്ദുസ്സമദ്, കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി, ഉനൈസ് പാപ്പിനിശ്ശേരി, സുബൈര്‍ പീടിയേക്കല്‍, പി കെ സക്കരിയ്യ സ്വലാഹി, ജലീല്‍ മാമാങ്കര പ്രസംഗിക്കും.

പത്രസമ്മേളനത്തില്‍ സമ്മേളന സ്വാഗത സംഘം ചെയര്‍മാന്‍ റഷീദ് സേട്ട്, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍, ട്രഷറര്‍ കെ എം എ അസീസ്, വൈസ് പ്രസിഡണ്ട് നാസര്‍ മുണ്ടക്കയം, മീഡിയ കണ്‍വീനര്‍ യാസര്‍ അറഫാത്ത്, നൗഷാദ് കരുവണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

