

ആലുവ: സബ് ജയിലിന്റെ ഉപയോഗത്തിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ 2022- 23 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 17.08 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

മുനിസിപ്പല്‍ വൈസ് ചെയര്‍പെഴ്സണ്‍ സൈജി ജോളി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സാനിയ തോമസ്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്, എം പി സൈമണ്‍, മിനി ബൈജു, ലിസ്സ ജോണ്സണ്, സബ് ജയില്‍ സൂപ്രണ്ട് പി വൈ എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു. ജയില്‍ മധ്യമേഖല ഡി ഐ ജി അജയകുമാര്‍ പി ഓണ്‍ലൈനായി സംസാരിച്ചു.
