

ദോഹ: ഫ്‌ളവേഴ്‌സ് 24 ചാനലില്‍ ബെസ്റ്റ് മീഡിയ ഖത്തര്‍ അവതരിപ്പിക്കുന്ന നോമ്പുകാലത്തില്‍ വെള്ളിയാഴ്ച നന്മയുടെ വര്‍ത്തമാനത്തില്‍ ഐ സി എഫ് ഖത്തര്‍ പ്രസിഡന്റ് അബ്ദുറസാഖ് മുസല്യാര്‍ പറവണ്ണ റമദാന്‍ സന്ദേശം നല്‍കും.


ഹൃദയപൂര്‍വ്വം സെഗ്മെന്റില്‍ ഖത്തറിന് കാവലൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കമ്പനികളിലൊന്നായ ഖത്തര്‍ സെക്യൂരിറ്റി ആന്റ് ഗാര്‍ഡിംഗ് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ ആന്റോ റോച്ച റൊബാനാണ് മുഖ്യ അവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലിനൊപ്പം ചേരുന്നത്. സുരക്ഷിതത്വം വലിയ മാനദണ്ഡമായ രാജ്യത്ത് സുരക്ഷയൊരുക്കുന്നതിന്റെ അനുഭവങ്ങളിലേക്ക് അദ്ദേഹം കടക്കും.


റൊട്ടാന രുചിപ്പുരയില്‍ അവതാരക ഹസ്‌റത്തിനോടൊപ്പം എഗ്ഗ് ബോണ്ടയുമായി ഹഫ്‌സത്ത് ഫൈസലെത്തും.

നോമ്പുകാലത്തിന്റെ ക്യാമറയും സംവിധാനവും നിര്‍വഹിക്കുന്നത് റോബിന്‍ ജോര്‍ജ്ജാണ്. ഖത്തര്‍, സൗദി അറേബ്യ, ബഹറൈന്‍ എന്നിവിടങ്ങളില്‍ രാത്രി 10നും യു എ ഇയിലും ഒമാനും രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നുമാണ് നോമ്പുകാലം സംപ്രേഷണം ചെയ്യുന്നത്.


