
പയ്യന്നൂര്‍: മലര്‍വാടി ബാലസംഘം ബാലചിത്രരചന മത്സരം പയ്യന്നൂര്‍ ഐ എസ് ഡി സ്കൂളില്‍ സംഘടിപ്പിച്ചു. നാല് കാറ്റഗറികളിലായിനടന്ന മല്‍സരത്തില്‍ 260 കുട്ടികള്‍ പങ്കെടുത്തു.

പ്രശസ്ത ചിത്രകാരന്മാരായ നജീബ് മാടായി, സുനില്‍ കളര്‍ഗേറ്റ്, ദാമോദരന്‍ വെള്ളോറ എന്നിവര്‍ മൂല്യനിര്‍ണയം നടത്തി. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി സാമൂഹിക വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എം പ്രദീപന് സമ്മാനദാനം നിര്‍വഹിച്ചു.


രക്ഷിതാക്കള്‍ക്കുള്ള പാരന്റിഗ് ക്ലാസ് സാബിറ ചര്‍ച്ചമ്പലപ്പള്ളി നടത്തി. സമാപന പരിപാടിയില്‍ മലര്‍വാടി ഏരിയ രക്ഷാധികാരി പി വി ഹസ്സന് കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. അഹമദ് ശാഫി, ഐ എസ് ഡി സ്കൂള്‍ ട്രഷര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മുഹമ്മദ് റഫീഖ് ടി കൊ, മലര്‍വാടി കോഡിനേറ്റര്‍ സി മുസ്തഫ, വനിതാ കോര്‍ഡിനേറ്റര്‍ യാസ്മിന്, വനിതാ കണ്‍വീനര്‍ ഷറിന് റിയാസ്, സമീറ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷിഹാബ് അരവഞ്ചാല്‍ സ്വാഗതവും കെ സല്‍മത്ത് നന്ദിയും പറഞ്ഞു.
ജില്ലാതല മല്‍സരത്തിലേക്ക് കാറ്റഗറി 1ല്‍ സത്വിത റാം, ജാന്‍വി ഈവ, പഹി പാര്‍വതി, കാറ്റഗറി 2ല്‍ വാമിക കെ, ദേവ്ന പ്രമോദ്, സിയ സുരേഷ്, കാറ്റഗറി 3ല്‍ പാര്‍വതി രാജേഷ്, നിഹാല്‍ സുധി, ഐഷാനി ഗോവിന്ദ്, കാറ്റഗറി 4ല്‍ അമേയ കെ വി, തേജസ്വിനി സുരേഷ്, ദേവപ്രിയ പി എന്നീ കുട്ടികള്‍ അര്‍ഹത നേടി.

