

ദോഹ: അമേരിക്കയില്‍ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വഴി ഏതാനും മണിക്കൂര്‍ നേരം ഖത്തറിലിറങ്ങിയ പുതുപ്പള്ളി എം എല്‍ എ ചാണ്ടി ഉമ്മന് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്തിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്കി.

പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ നല്കിയ പിന്തുണയ്ക്കും സഹായങ്ങള്‍ക്കും ചാണ്ടി ഉമ്മന്‍ പ്രത്യേകം നന്ദി പറഞ്ഞു.

തന്റെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നില്‍ പ്രവാസികളായ ഓരോ ഒ ഐ സി സി ഇന്‍കാസ് പ്രവര്‍ത്തകന്റേയും പ്രവര്‍ത്തനവും പ്രചരണവും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ്, ഗ്ലോബല്‍ കമ്മിറ്റിയംഗം ജോണ്‍ഗില്‍ബര്‍ട്ട്, വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, ജനറല്‍ സെക്രട്ടറിമാരായ മനോജ് കൂടല്‍, സിറാജ് പാലൂര്‍, ശംസുദ്ധീന്‍ ഇസ്മയില്‍, ജോബി, ജോര്‍ജ്ജ് കുരുവിള, അജറ്റ് എബ്രഹാം,രഞ്ചു തുടങ്ങിയവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

