ടെന്റ് പെഗ്ഗിങ് ലോകകപ്പിന് ഖത്തര്‍ യോഗ്യത നേടി; പ്ലേ ഓഫ് പോരാട്ടത്തില്‍ ഒന്നാമത്

Web Desk
1 Min Read

മസ്‌കത്ത്: ഒമാന്‍ ആതിഥേയത്വം വഹിച്ച മൂന്ന് ദിവസം നീണ്ട യോഗ്യതാ പ്ലേ ഓഫ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടിയ ഖത്തര്‍ ജോര്‍ദാനില്‍ നടക്കുന്ന ടെന്റ് പെഗ്ഗിങ് ലോകകപ്പിന് യോഗ്യത നേടി.

city exchange

414.50 പോയിന്റ് നേടിയാണ് ഖത്തര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 413 പോയിന്റുമായി ഇറാഖ് രണ്ടാം സ്ഥാനത്തെത്തി. കുവൈത്തിനാണ് മൂന്നാം സ്ഥാനം.

ടൂര്‍ണമെന്റിലുടനീളം ഖത്തറിന്റെ കുതിര സവാരിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന ദിവസം നടന്ന വ്യക്തിഗത ഇനത്തില്‍ ഖത്തറിന്റെ നാസര്‍ അല്‍ ഹജ്രി സ്വര്‍ണമെഡല്‍ നേടി. സഹതാരം ഇബ്രാഹിം അല്‍ ഹമ്മാദി വെള്ളിമെഡലും സ്വന്തമാക്കി.

നവംബര്‍ 11 മുതല്‍ 14 വരെ ജോര്‍ദാനിലാണ് ടെന്റ് പെഗ്ഗിങ് ലോകകപ്പ് നടക്കുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!