വേദനിക്കുന്ന ജനങ്ങള്‍ക്ക് സാന്ത്വനമേകണം: കാന്തപുരം

Web Desk
1 Min Read

കോഴിക്കോട്: പ്രതിസന്ധികളില്‍ വേദനിക്കുന്ന ജനങ്ങളെ കണ്ടെത്തി സാന്ത്വനമേകാന്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ബോധിപ്പിച്ചു. മര്‍കസ് ഗ്ലോബല്‍ കമ്മിറ്റി ഒരുക്കിയ ‘തംകീന്‍’ എംപവര്‍മെന്റ്് കാമ്പയിന്‍ പ്രഖ്യാപനം നിര്‍വ്വഹിക്കുകായിരുന്നു അദ്ദേഹം.

city exchange


കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ വിവിധ രീതിയിലുള്ള വിഷമങ്ങളിലൂടെ കടന്നുപോകുന്ന ഏറെ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. വ്യഥകള്‍ മറ്റാരോടും പറയാതെ ഉള്ളിലൊതുക്കി കഴിയുകയാണവര്‍. അത്തരം ആളുകള്‍ക്ക് സമാശ്വാസമെത്തിക്കാനും സാന്ത്വനത്തിന്റെ കരസ്പര്‍ശം ലഭ്യമാക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കേണ്ടതുണ്ട്. രോഗാവസ്ഥയിലൂടെ കടന്നുവന്ന ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുക, പഠന സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ സഹജീവികള്‍ നേരിടുന്ന എല്ലാ പ്രയാസങ്ങളും പരിഹരിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
വിവിധ വിദേശ രാജ്യങ്ങളിലെ മര്‍കസ് കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ എ പി അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് ഗ്ലോബല്‍ പ്ലാനിങ് ബോര്‍ഡ് എച്ച് ഓ ഡി നിസാര്‍ സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി (ആര്‍ എസ് സി), ഖമറുദ്ദീന്‍ ഗൂഡിനബള്ളി (കെ സി എഫ്) പ്രസംഗിച്ചു. അബ്ദുല്‍ ഗഫൂര്‍ വാഴക്കാട് സ്വാഗതവും മര്‍സൂഖ് സഅദി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!