

ദോഹ: ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച പുറത്തു വന്ന കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നു ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. നടിമാരുടെ മൊഴികള്‍ ഗൗരവപൂര്‍വ്വം ഏറ്റെടുത്തു അന്വേഷണം നടത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഹാഷിം അപ്‌സര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ നായര്‍, വൈസ് പ്രസിഡന്റുമാരായ ജോസ് ചവറ, നൗഷാദ് കരുനാഗപ്പള്ളി, ട്രഷറര്‍ രഞ്ജിത്ത് കോടിയാട്ട്, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ബിനോയ് പത്തനാപുരം, തമ്പി നിരപ്പില്‍, ജേക്കബ് ജോയ്, യൂത്ത് വിംഗ് നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിന്‍ കരുനാഗപ്പള്ളി, ഇന്ദ്രജിത്ത് മോഹന്‍ ഭരണിക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.
