

ദോഹ: ദോഹ കോര്‍ണിഷ് ഡവലപ്‌മെന്റ് പ്രൊജക്ട് ഭാഗികമായി ഉടന്‍ തുറക്കും. ഖത്തരി കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയ ഭാഗമാണ് ഉടന്‍ തുറക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

ദോഹ കോര്‍ണിഷ് ഡവലപ്‌മെന്റ് പ്രൊജക്ടില്‍ നാല് എക്‌സിബിഷന്‍ കേന്ദ്രങ്ങളും കാല്‍നട ടണലുകളുമാണ് കടലിനു മുമ്പിലായി ഒരുക്കിയിരിക്കുന്നത്. സുരക്ഷിതമായി കാല്‍നട യാത്ര ലഭ്യമാകുന്നുവെന്നാണ് ഇതിന്റെ പ്രത്യേകതയെന്ന് റോഡുകളുടേയും പൊതുസ്ഥലങ്ങളുടേയും സൗന്ദര്യവത്ക്കരണ സൂപ്പര്‍വൈസറി കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എന്‍ജിനിയര്‍ സാറ കഫൗദ് പറഞ്ഞു. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അവര്‍.

കോര്‍ണിഷ് സ്ട്രീറ്റില്‍ സൈക്കിള്‍ ട്രാക്കുകളും കൂടുതല്‍ ഓപ്പണ്‍ എക്‌സിബിഷന്‍ കേന്ദ്രങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേക ഡിസൈനുകളും കലാരൂപങ്ങളും കോര്‍ണിഷിലെ നാല് കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ദോഹ കോര്‍ണിഷ്
വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നുവെന്നതിനാലാണ് വികസനത്തിന് ആദ്യം പ്രസ്തുത സ്ഥലം തെരഞ്ഞെടുത്തതെന്നും അവര്‍ വിശദമാക്കി.

