

കൊച്ചി: ജല, പാര്‍പ്പിട, പരിസ്ഥിതി ദിനങ്ങളില്‍ വര്‍ഷം തോറും മൂന്നു തവണ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നടത്തി വരുന്ന 24-ാമത് ബിയോണ്ട് ദി സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ജലദിനപ്രഭാഷണം മാര്‍ച്ച് 22ന് ബുധനാഴ്ച വൈകിട്ട് കൊച്ചി മറൈന്‍ഡ്രൈവിലെ ടാജ് ഗേറ്റ് വേയില്‍ നടക്കും. ഏറ്റവും വലിയ ജലമാലിന്യം പ്ലാസ്റ്റിക് എന്ന വിഷയത്തില്‍ ബിപിഒ എന്‍ജിനീയറിംഗ് എം ഡിയും പ്രശസ്ത എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറുമായ ബ്രെറ്റ് ബെര്‍ണാഡ് പ്രഭാഷണം നടത്തും.

യു എസിലെ ടെംപ്ള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം എസ് ബിരുദമെടുത്ത ബെര്‍ണാഡ് എല്‍ എന്‍ ജി, പെട്രോകെമിക്കല്‍സ് വ്യവസായ മേഖലകളില്‍ കാല്‍നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ളയാളാണ്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കു വേണ്ടി ഇന്‍വെസ്റ്റ് ഇന്ത്യ, വേസ്റ്റ് റ്റു വെല്‍ത്ത് തുടങ്ങിയ പദ്ധതികളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നയാളുമാണ് അദ്ദേഹം.
