

ന്യൂഡല്‍ഹി: മേഘാലയിലെ 12 കോണ്‍ഗ്രസ് എം എല്‍ എമാര്‍ തൃണമൂലിലേക്ക്. കോണ്‍ഗ്രസിലെ 17ല്‍ 12 പേരാണ് തൃണമൂലിനോടൊപ്പം പോയത്. മുകുള്‍ സാങ്മ ഉള്‍പ്പെടെയുള്ളവരാണ് തൃണമൂലില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രിയാണ് മുകുള്‍ സാങ്മ.

കോണ്‍ഗ്രസ് എം എല്‍ എമാര്‍ തൃണമൂലില്‍ ചേരുന്ന പ്രഖ്യാപനം ഇന്ന് നടത്തുന്നതോടെ മേഘാലയയിലെ മുഖ്യപ്രതിപക്ഷ കക്ഷിയായി തൃണമൂല്‍ കോണ്‍ഗ്രസ് മാറും. ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ കീര്‍ത്തി ആസാദ്, ഹരിയാന മുന്‍ പി സി സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ എന്നിവരെല്ലാം കഴിഞ്ഞ ദിവസം തൃണമൂലില്‍ ചേര്‍ന്നിരുന്നു. ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിയും തൃണമൂലിലേക്കാണെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.

സാങ്മ കോണ്‍ഗ്രസ് വിടുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ അത്തരം റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു.

