

അഗര്‍ത്തല: ബി ജെ പിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ച് ത്രിപുര സി പി എം. തങ്ങളുടെ പ്രവര്‍ത്തകരെ ബി ജെ പിക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പാര്‍ട്ടി സുപ്രിം കോടതിയെ സമീപിച്ചത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനെതിരെ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബി ജെ പി ഭീഷണിപ്പെടുത്തുന്നതായി സി പി എം ഹരജിയില്‍ പറയുന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന എതിരാളിയാണ് സി പി എം.

ബി ജെ പിയുടെ ഭീഷണിയെ തുടര്‍ന്ന് സമാധാനപരവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് യാഥാര്‍ഥ്യമാകില്ലെന്നും സി പി എം ഹരജിയില്‍ പറയുന്നുണ്ട്.
ത്രിപുരയില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ബി ജെ പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ബി ജെ പിയുടെ ഗുണ്ടകള്‍ ബൂത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.
