ഖത്തര്‍- ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാര്‍ ടെലിഫോണ്‍ സംഭാഷണം നടത്തി

Web Desk
1 Min Read

ദോഹ: ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ഫ്രഞ്ച് റിപ്പബ്ലിക്ക് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണയുമായി ടെലിഫോണില്‍ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും നിക്ഷേപ സഹകരണത്തിലെ മുന്നേറ്റവും ചര്‍ച്ചയായി.

city exchange

ന്യൂക്ലിയര്‍ കരാര്‍ ചര്‍ച്ചകളെ കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത ഇരുവിദേശകാര്യ മന്ത്രിമാരും ഇറാനുമായി പ്രാദേശിക ചര്‍ച്ച നടത്തേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധി, ലിബിയയിലേയും ലബനാനിലേയും അവസ്ഥകള്‍ തുടങ്ങിയവയും ഇരു മന്ത്രിമാരും സംസാരിച്ചു.

റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ സംഭാഷണത്തിലൂടെയും നയതന്ത്ര തലത്തിലും നടത്തിയ നടപടികള്‍ വിശദീകരിച്ച വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ സമാധാനമായി പരിഹരിക്കാനും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുന്ന തലത്തിലേക്കുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കാനും ആവശ്യപ്പെട്ടു.

ലിബിയന്‍ വിഷയത്തില്‍ പൂര്‍ണ പിന്തുണ രാജ്യത്തിന് നല്കാനും സുരക്ഷാ കൗണ്‍സില്‍ പരിഹാരങ്ങള്‍ക്ക് ശ്രമിക്കാനും ലിബിയയുടെ ഐക്യവും സ്ഥിരതയും പരമാധികാരവും നിലനിര്‍ത്തിയുള്ള സമാധാനപൂര്‍ണമായ പരിഹാരമുണ്ടാകേണ്ടതിന്റെ ആവശ്യകതയും ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!