യുണീഖ് സോക്കര്‍ ലീഗ് സീസണ്‍ ത്രി 23ന് മിസയിദില്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖിന്റെ കായിക വിഭാഗം സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സീസണ്‍ ത്രി ഫെബ്രുവരി 23ന് മിസയീദ് എം ഐ സി ഫുട്‌ബോള്‍ മൈതാനത്ത് നടക്കും.

city exchange

ഖത്തറിലെ വിവിധ ആശുപത്രികളില്‍ നിന്നായി 10 ടീമുകള്‍ പങ്കെടുക്കും. യുണീഖ് സ്‌പോര്‍ട്‌സ് ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായി സംഘടിപ്പിക്കുന്ന പത്താമത്തെ സ്‌പോര്‍ട്‌സ് ഇവന്റാണ് ഇത്.

ടീമുകളുടെ ജേഴ്സി ലോഞ്ചിങ്ങും ഫിക്‌സചര്‍ അപ്‌ഡേറ്റും കഴിഞ്ഞ ദിവസം ദോഹയില്‍ നടന്നു, ജനറല്‍ സെക്രട്ടറി ബിന്ദു ലിന്‍സണ്‍, വര്‍ക്കിംഗ് സെക്രട്ടറി നിസാര്‍ ചെറുവത്ത് എന്നിവരുടെ സാനിധ്യത്തില്‍ യുണീഖ് സ്‌പോര്‍ട്‌സ് മേധാവി സലാഹ് പട്ടാണി ചടങ്ങിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!