ഐ സി സി യൂത്ത് വിംഗ് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: ഐ സി സി യൂത്ത് വിംഗ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും കോര്‍ഡിനേറ്റിംഗ് ഓഫിസറുമായ സേവ്യര്‍ ധനരാജ് ഉദ്ഘാടനം ചെയ്തു. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബാഗെലു അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഉപദേശക സമിതി അധ്യക്ഷന്‍ കെ എസ് പ്രസാദ്, മാനേജിംഗ് കമ്മിറ്റി അംഗം മോഹന്‍ കുമാര്‍, അനീഷ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
ഐ സി സി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ യൂത്ത് വിംഗ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. മന്‍ജോത്ത്, സംഗീത ദാസ്, നവീന പ്രിയ, സ്വാഗത് യഗ്ന നാരായണന്‍, ശോഭന്‍ ബന്ദരപു, വിനോദ് കുമാര്‍ പാടല, ദിശാരി റോയ്, ദീപേഷ് ബാനി, ജിജോ ജോര്‍ജ്ജ്, നിയാസ് കൈപ്പങ്ങല്‍, അബ്ദുല്ല പൊയില്‍, ഭരത് ആനന്ദ്, അഭിനവ് എന്നിവരാണ് അംഗങ്ങള്‍.

city exchange
Share This Article
Leave a Comment
error: Content is protected !!