

ദോഹ: അഖണ്ഡ ഭാരതത്തിന്റെ നിലനില്‍പ്പിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഇന്ത്യ കണ്ട ധീരയായ ഭരണാധികാരിയായിരുന്നു ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ. ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തി ഒമ്പതാമത് രക്ത സാക്ഷിത്വ ദിനത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ മതേതരത്വം സ്വന്തം ജീവിതത്തിലൂടെ പകര്‍ന്ന് തന്ന ഇന്ദിരാജിയോട് ഓരോ ഇന്ത്യക്കാരനും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അവരെ കുറിച്ചുള്ള ഓര്‍മ്മകളും അനുസ്മരണവും മതേതര ഇന്ത്യയെ ശക്തിപ്പെടുത്തുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
തുമാമ ഇന്റര്‍ഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലെ ഇന്‍കാസ് ഓഫീസില്‍ ചേര്‍ന്ന അനുസ്മരണ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മതേതര- ജനാധിപത്യ ഇന്ത്യയുടെ കാവലാളായിരുന്നു ഇന്ധിരാ ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിരാജിയുടെ ഛായാചിത്രത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും ജില്ലാ കമ്മിറ്റി ഭാരവാഹികളും പുഷ്പാര്‍ച്ചന നടത്തി.

ഐ സി ബി എഫ് ജനറല്‍ സെക്രട്ടറിയും ലോക കേരളാ സഭാ അംഗവുമായ കെ വി ബോബന്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ആന്റണി ജോ, സര്‍ജിത് കൂട്ടംപറമ്പത്, അഹദ് മുബാറക്, പ്രേംജിത്, ഷിജു കുര്യാക്കോസ്, ഷാജഹാന്‍ കൊല്ലം, അബ്ദു റഊഫ്, ഹനീഫ് ചാവക്കാട്, ഷഫാഫ് ഹാപ്പ, അശ്‌റഫ് നന്നം മുക്ക്, ഉല്ലാസ് വേലു തുടങ്ങിയവര്‍ സംബന്ധിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദി പറഞ്ഞു.
