

ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദവേദി ഖത്തര്‍ വിഭാവനം ചെയ്ത ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ താക്കോല്‍ ദാനം തൃശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് നിര്‍വഹിച്ചു.

വടക്കാഞ്ചേരി മണ്ഡലം മുളങ്കുന്നത്ത്കാവ് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കോഞ്ചേരി അമ്മാംകുഴി കൈതയില്‍ കെ സി പ്രബിനാണ് സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായ പദ്മശ്രീ സി കെ മേനോന്റെ സ്മരണാര്‍ഥം നടപ്പാക്കിയിട്ടുള്ള ഭവനപദ്ധതിയിലൂടെ വീട് ലഭ്യമായത്.


വേദി വൈസ് പ്രസിഡണ്ട് ഹമീദ് അക്കിക്കാവ് അധ്യക്ഷത വഹിച്ചു. വേദി സെക്രട്ടറിഅബ്ദുല്‍ റസാഖ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മുളങ്കുന്നത്ത്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസ്സി, വാര്‍ഡ് അംഗം മനോജ് കുഴിപ്പറമ്പില്‍, ട്രഷറര്‍ മുഹമ്മദ് റാഫി, വേദി മുന്‍ പ്രസിഡന്റും എന്‍ ആര്‍ ഐ സൊസൈറ്റി വൈസ് പ്രസിഡന്റുമായ സി ടി ലോഹിതാക്ഷന്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, ഭവനനിര്‍മ്മാണ കോര്‍ഡിനേറ്റര്‍ അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭവന പദ്ധതി ചെയര്‍മാന്‍ നിഷാം ഇസ്മയില്‍ നന്ദി പറഞ്ഞു.
ഭവന പദ്ധതി കണ്‍വീനര്‍ ബാലചന്ദ്രന്‍, സെക്രട്ടറി കുഞ്ഞിമൊയ്തു, ഹെല്‍പ് ഡസ്‌ക്ക് ചെയര്‍മാന്‍ അഷറഫ് വേദി, പ്രവാസിക്ഷേമം കമ്മിറ്റി ചെയര്‍മാന്‍ രാജേഷ്, പ്രവാസിഫോറം വൈസ് ചെയര്‍മാന്‍ പി പവിത്രന്‍, മറ്റു പ്രവാസി ഫോറം പ്രവര്‍ത്തകര്‍, വേദി മുന്‍ ഭാരവാഹികള്‍ കൂടാതെ നിരവധി വേദി പ്രവര്‍ത്തകരും നാട്ടുകാരും വീട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബീവാസ് ബില്‍ഡേഴ്‌സ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാറിനുള്ള സ്‌നേഹോപഹാരം വേദി വൈസ് പ്രസിഡണ്ട് കൈമാറി. വേദി മുന്‍ സെക്രട്ടറിയും പ്രവാസി ഫോറം ഭാരവാഹിയുമായ സജീഷ് പട്ടിലച്ചന്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു.

