സാമൂഹിക വിരുദ്ധ താവളങ്ങളായി ഇ ടോയ്‍ലെറ്റുകൾ; ശതാബ്ദി നഗരത്തിൽ മൂത്രശങ്ക തീർക്കാനിടമില്ല

ആലുവ: ശതാബ്ദിയാഘോഷിക്കുന്ന ആലുവ നഗരത്തിൽ മൂത്രശങ്ക തീർക്കാനിടമില്ല. പൊതുജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുൻപ് ഇ ടോയ്ലെറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, നഗരസഭ അധികൃതരുടെ അനാസ്ഥ മൂലം അധികം താമസിയാതെ തന്നെ ഇവയെല്ലാം നശിച്ചു തുടങ്ങിയിരുന്നു. നിലവിൽനഗരത്തിലെ ഇ ടോയ്‍ലെറ്റുകൾ സാമൂഹിക വിരുദ്ധരുടേയും മദ്യപാനികളുടേയും താവളമായി മാറിയിരിക്കുകയാണ്. ടോയ്‍ലെറ്റുകൾ സ്‌ഥാപിച്ചതിലുള്ള അശാസ്ത്രീയതയും പരിപാലനത്തിന് നഗരസഭ തയ്യാറല്ലാത്തതുമാണ് ജനങ്ങൾക്ക് ഇവ ഉപകാരപ്രദമല്ലാതാക്കി മാറ്റിയത്. ഇതോടെ അക്രമികൾക്ക് ഒരു താവളമായി ഇവയെല്ലാം മാറിയ അവസ്ഥയാണ്‌. ഇതുമൂലം തിരക്കേറിയ … Continue reading സാമൂഹിക വിരുദ്ധ താവളങ്ങളായി ഇ ടോയ്‍ലെറ്റുകൾ; ശതാബ്ദി നഗരത്തിൽ മൂത്രശങ്ക തീർക്കാനിടമില്ല