

ആലുവ: ഭാഷകള്‍ മനുഷ്യര്‍ തമ്മിലുള്ള ആശയ വിനിമ നയത്തിനുള്ളതാണെന്നും അറബി ഭാഷയെ ന്യൂനപക്ഷങ്ങളുടെ ഭാഷയെന്ന് പറയുന്നത് ശരിയല്ലെന്നും ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മല്‍സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എ എം എ സംസ്ഥാന പ്രസിഡണ്ട് എ എ നജാഫര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ഫലപ്രഖ്യാപനം നടത്തി. മത്സരത്തില്‍
എല്‍ പി വിഭാഗം റിസാന എസ് എല്‍ പി എസ് മാമ്പുഴ കൊല്ലം ഒന്നാം സ്ഥാനവും നഫ്‌ല അബ്ദുല്ല് എ എം എല്‍ പി എസ് കരിമല കോഴിക്കോട് രണ്ടാംസ്ഥാനവും മുഹമ്മദ് നസല്‍ ജി എല്‍ പി എസ് തുവ്വൂര്‍ മലപ്പുറം മൂന്നാം സ്ഥാനവും നേടി.

യു പി വിഭാഗം ഒന്നാം സ്ഥാനം നിഷിയ ദന ദാറുല്‍ ഉലൂം വി എച്ച് എസ് എസ് പുല്ലേപ്പടി എറണാകുളം, രണ്ടാം സ്ഥാനം ബിലാല്‍ അറഫാത്ത് ജി എച്ച് എസ് വെസ്റ്റ് കടുങ്ങല്ലൂര്‍ എറണാകുളം, മൂന്നാം സ്ഥാനം ഫാത്തിമ സഹ്‌ല എന്‍ എന്‍ എം എം യു പി സ്‌കൂള്‍ ചെത്തല്ലൂര്‍ പാലക്കാട്, ഹൈസ്‌കൂള്‍ വിഭാഗം ഒന്നാം സ്ഥാനം ഫാത്തിമ സഹ്‌ല ടി എം വി എച്ച് എസ് എസ് പെരുമ്പിലാവ് തൃശൂര്‍, രണ്ടാം സ്ഥാനം ആമിന ഗവ. വി എച്ച് എസ് എസ് പരുത്തിപള്ളി തിരുവനന്തപുരം, മൂന്നാം സ്ഥാനം സഫിയ കെ ഗവ എച്ച് എസ് എസ് തച്ചങ്ങാട് കാസറഗോഡ്, ഹയര്‍ സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം മുഹമ്മദ് ഫായിസ് പി എം ഐ സി എ ഇ എച്ച് എസ് എസ് വടക്കേക്കാട് തൃശൂര്‍, രണ്ടാം സ്ഥാനം ഹിബ യാസ്മിന്‍ ടി ഗവ എച്ച് എസ് എസ് പോരുവഴി കൊല്ലം, മൂന്നാം സ്ഥാനം ഹനാന്‍ അബ്ദുല്‍ സലാം ജമാഅത്ത് എച്ച് എസ് എസ് ചെമനാട് കാസറഗോഡ്
മല്‍സര വിജയികള്‍ക്ക് ആലുവ ഗവ. ഗേള്‍സ് എച്ച് എസ് എസില്‍ നടന്ന ചടങ്ങില്‍ മുന്‍ അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ എം എസ് മൗലവി സ്മാരക പുരസ്്കാരവും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.
ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം വി എ ജോണ്‍ ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കി. സംസ്ഥാന സെക്രട്ടറിമാരായ ഇ ഐ സിറാജ് മദനി, ഉമര്‍ മുള്ളൂര്‍ക്കര, അനസ് എം അഷറഫ്, നബീല്‍ കൊല്ലം, ഐ ടി വിംഗ് ഭാരവാഹികളായ അന്‍വര്‍ പള്ളിക്കല്‍, സുനീര്‍ കൊല്ലം, മുഈനുദ്ദീന്‍, വനിതാ വിംഗ് കണ്‍വീനര്‍ സംഗീത റോബര്‍ട്ട്, എറണാകുളം ജില്ലാ ഭാരവാഹികളായ പി എ അബ്ദുല്‍ നാസര്‍, എ എ മനാഫ്, എം സുനിത, എം എ നജീബ്, റെഷീദ് കുന്നുകര, ടി എ മുഹമ്മദ് ശാഫി, ബാസില്‍ അമാന്‍, എന്‍ യു സുനീര്‍ എന്നിവര്‍ സംബന്ധിച്ചു.

