നിപ വൈറസ്; ജാഗ്രത കൈവിടരുത്: ഷുക്കൂര്‍ സ്വലാഹി

Web Desk
0 Min Read

കോഴിക്കോട്: മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ സാഹചര്യത്തെ നേരിടണമെന്നും വൈറസ് സ്ഥിരീകരിക്കപ്പെട്ട പാണ്ടിക്കാട് സ്വദേശിയായ 14 വയസ്സുകാരന്റെ മരണം അതീവ സങ്കടകരമാണെന്നും ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി പ്രസ്താവനയിലൂടെ അറിയിച്ചു.

city exchange

ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതലുകളും സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങളെ വളരെ ഗൗരവത്തോടെയും കരുതലോടെയും ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആവശ്യമായ സഹായങ്ങള്‍ക്ക് ഐ എസ് എം വളണ്ടിയര്‍ വിങ്ങായ ഈലാഫ് പ്രവര്‍ത്തകര്‍ കരുതലോടെ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!