ഗതാഗത നിയമ ലംഘനം നടത്തിയ കുടുംബാംഗത്തിന്റെയോ സുഹൃത്തിന്റെയോ പിഴത്തുക മെട്രാഷില്‍ അടക്കാന്‍ സംവിധാനം

Web Desk
1 Min Read

ദോഹ: മെട്രാഷ് ആപ്പില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ഗതാഗത നിയമലംഘന പിഴ അടക്കാനുള്ള പുതിയ ഫീച്ചര്‍ ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പുതിയ ഫീച്ചര്‍ ലഭിക്കാന#് മെട്രാഷ് ആപ്പില്‍ ലോഗ് ചെയ്തതിന് ശേഷം ട്രാഫിക്ക് എന്ന വിഭാഗത്തിലെ വയലേഷന്‍സ് ക്ലിക്ക് ചെയ്ത് അദര്‍ വെഹിക്കിള്‍ വയലേഷന്‍ തെരഞ്ഞെടുത്ത് നിയമ ലംഘനം നടത്തിയ വാഹന നമ്പറും ഖത്തര്‍ ഐ ഡി നമ്പറും നല്‍കുകയാണ് വേണ്ടത്.

city exchange

തുടര്‍ന്ന് ഉപയോക്താവിന് പേ വയലേഷന്‍ അമൗണ്ട് തെരഞ്ഞെടുത്ത് അടക്കേണ്ട തുകയിലേക്ക് പോകാവുന്നതാണ്. പിഴ അടച്ചു കഴിഞ്ഞാല്‍ പേയ്‌മെന്റ് റസീപ്റ്റ് ലഭിക്കും. ഡണ്‍ ക്ലിക്ക് ചെയ്ത് സെഷന്‍ അവസാനിപ്പിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!