

ആലുവ: സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട് 20 വര്‍ഷമായിട്ടും എങ്ങും എത്താതെ ഈ പ്രദേശത്തെ ജനങ്ങള്‍ വളരെയധികം ദുരിതമനുഭവിക്കുകയാണെന്നും കല്യാണം, ചികിത്സ മുതലായ ഏറ്റവും അത്യാവശമായ ചിലവുകള്‍ക്കുമായി തങ്ങളുടെ സ്ഥലം ക്രയവിക്രയം ചെയ്യുവാന്‍ സാധിക്കാതെ വളരെ കഷ്ടപ്പെടുകയാണെന്നും ഈ വിഷയം ഉന്നയിച്ചുകൊണ്ട് അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍ സബ് മിഷന്‍ അവതരിപ്പിച്ചു. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണത്തിനായി 437 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണ പ്രവത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുവാന്‍ സാധിക്കാതെ ഇഴഞ്ഞു നീങ്ങുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥ മൂലം ഭൂമി ഏറ്റെടുക്കല്‍ എങ്ങുമെത്തിയിട്ടില്ലെന്നും അതുകൊണ്ട് പൊതുമരാമത്തു വകുപ്പുമന്ത്രി ഈ വിഷയത്തില്‍ നേരിട്ടിടപ്പെട്ട് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ നടത്തി എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കി 20 വര്‍ഷമായി സ്ഥലവാസികള്‍ ചെകുത്താനും കടലിനും മിടയിലെന്നപോലെ അനുഭവിക്കുന്ന ദുരിതത്തിനവസാനം ഉണ്ടാക്കണമെന്നും എം എല്‍ എ സബ് മിഷനിലൂടെ ആവശ്യപ്പെട്ടു.

കൂടാതെ സീപോര്‍ട്ട് എയര്‍പോര്‍ട്ടിന്റെ മൂന്നാം ഘട്ടമായ മഹിളാലയം പാലം മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ 160 കോടി രൂപ കൂടി ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി സീപോര്‍ട്ട് എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നും ഇതിനാവശ്യമായ 160 കോടി രൂപ അനുവദിക്കുന്നതിനായി ബ്ജറ്റില്‍ പ്രൊപ്പോസല്‍ നല്കിയിരുന്നുമെന്നും ബജറ്റ് സ്പീച്ചിന്റെ അവസാന ഘട്ടത്തില്‍ ഈ ആവശ്യം കൂടി പരിഹണിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

160 കോടി അനുവദിക്കാന്‍ സാധിക്കുകയില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയെങ്കിലും ബജറ്റില്‍ അനുവദിക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു. ഇത് ആലുവയുടെ മാത്രമായ പദ്ധതിയല്ലെന്നും ഇത് കേരളത്തിന്റെ തന്നെ വളരെ പ്രധാനപ്പെട്ട പദ്ധതിയാണെന്നും എം എല്‍ എ പറഞ്ഞു.
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ഫേസ് 2 പാക്കേജ് ഒന്നും രണ്ടും എന്‍ എ ഡി ജംഗ്ഷന്‍ മുതല്‍ മഹിളാലയം വരെ നിര്‍മ്മാണം നടത്തുവാന്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും ഇതിനായി 437,28,00,000 രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് നിങ്ങുകയാണെന്നും പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് സബ് മിഷന് സഭയില്‍ മറുപടി നല്‍കി. ഇതിനായി 11 (1) നോട്ടിഫിക്കേഷന്‍ പുറപ്പെട്ടുവിച്ചിട്ടുണ്ടെന്നും സര്‍വ്വേ പ്രവര്‍ത്തികള്‍ എല്‍ എ ഓഫീസില്‍ നടക്കുന്നുണ്ടെന്നും ആര്‍ ആര്‍ പാക്കേജ് ഹിയറിങ്ങ് നടത്തിയിട്ടുണ്ടെന്നും 19(1) നോട്ടിഫിക്കേഷന്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചു സ്ഥലം കൈമാറി ലഭിച്ചാലുടനെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി മറുപടി നല്‍കി. റവന്യൂ, പൊതുമരാമത്തു വകുപ്പ് മന്ത്രിമാര്‍ സംയുക്തമായി സീപോര്‍ട്ട് എയര്‍പോര്‍ട്ടിന്റെ വിഷയത്തില്‍ യോഗം വിളിക്കാമെന്ന് ഇരു മന്ത്രിമാരും നേരിട്ടറിയിച്ചതായി എം എല്‍ എ പറഞ്ഞു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

