സി എ സി മമ്മു സാഹിബ് അനുസ്മരണവും പ്രാര്‍ഥന സദസ്സും

Web Desk
1 Min Read

രാമന്തളി: രാമന്തളി ശാഖാ മുസലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറെക്കാലം രാമന്തളിയുടെ വികസനത്തിന് ചുക്കാന്‍ പിടിച്ച് മുന്‍ ജില്ലാ മുസ്‌ലിം ലീഗ് ഉപാദ്ധ്യക്ഷനും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സി എ സി മമ്മു സാഹിബിന്റെ ഓര്‍മ്മ പുതുക്കാന്‍ അനുസ്മരണ യോഗവും പ്രാര്‍ഥന സദസും സംഘടിപ്പിച്ചു.
സി എച്ച് മുഹമ്മദ് കോയ സൗധത്തില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡണ്ട് മുണ്ടക്കാല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. രാമന്തളി പഞ്ചായത്ത് മുസ്#ിം ലീഗ് പ്രസിഡണ്ടന്റ് പി എം അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. യു കെ മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ അബൂദാബി ഇന്ത്യന്‍ ഇ്‌സ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ നസ്സീര്‍, കെ വി അബൂബക്കര്‍, കെ പി അബദുല്‍ ഗഫൂര്‍, പി ഹമീദ് മാസ്റ്റര്‍, കോച്ചന്‍ അബ്ദുല്ല, സി സി അബ്ദുറഹ്മാന്‍, പി പി സുലൈമാന്‍ ഹാജി, യു എന്‍. യഹ്യ തുടങ്ങിയവര്‍ സംസാരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!